Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് പ്രവര്‍ത്തനം സ്തംഭിച്ചു

ദില്ലി: ഒമ്പത് യൂണിയനുകളുടെ സംയുക്ത പണിമുടക്ക് പ്രഖ്യാപനത്തെതുടര്‍ന്ന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം ആഗസ്ത് 24 ചൊവാഴ്ച പാടെ സ്തംഭിച്ചു. കേരളത്തിലും ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങി.

പൊതുമേഖലാ ബാങ്കുകളുടെ ട്രഷറി പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചതായി യൂണിയന്‍ നേതാക്കള്‍ അവകാശപ്പെട്ടു. അതേ സമയം പൊതുമേഖലാ ബാങ്കുകളുടെ എടിഎമ്മുകള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിച്ചു. എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, യുടിഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നീ സ്വകാര്യബാങ്കുകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

എച്ച്എസ്ബിസി, സ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് എന്നീ വിദേശബാങ്കുകളും പൂര്‍ണ്ണമായി തുറന്ന് പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഈയിടെ ഓറിയന്റല്‍ ബാങ്കില്‍ ലയിച്ച ഗ്ലോബല്‍ ട്രസ്റ് ബാങ്കിന്റെ ഒരു ശാഖ മാത്രം ഭാഗികമായി തുറന്നുപ്രവര്‍ത്തിയ്ക്കുന്നുണ്ട്.

ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടാണ് പണിമുടക്ക്. ഭാവി പ്രക്ഷോഭപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി ആഗസ്ത് 25 ബുധനാഴ്ച യൂണിയന്‍ നേതാക്കള്‍ യോഗം ചേരുമെന്ന് പണിമുടക്കില്‍ പങ്കെടുക്കുന്ന യൂണിയനുകളുടെ സംയുക്തസമിതിയായ എഐബിഒസിയുടെ പ്രസിഡന്റ് ടി.എന്‍. ഗോയല്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+