Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റ് സ്തംഭിച്ചു

ദില്ലി: ഭരണ, പ്രതിപക്ഷങ്ങളുടെ ബഹളത്തെ തുടര്‍ന്ന് ആഗസ്ത് 24 ചൊവാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചു.

കളങ്കിത മന്ത്രിമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമാണ് ബഹളം തുടങ്ങിയത്. ഇതേ തുടര്‍ന്ന് രാവിലെ 11 മണിവരെ സഭ നിര്‍ത്തിവച്ചു. എന്നാല്‍ സഭ ചേര്‍ന്നയുടനെ ബിജെപി പ്രസിഡന്റ് വെങ്കയ്യ നായിഡു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷിയംഗങ്ങള്‍ ബഹളം വച്ചു.

ബിജെപി പ്രസിഡന്റ് വെങ്കയ്യനായിഡു കേന്ദ്ര ഗ്രാമവികസനമന്ത്രിയായിരുന്ന കാലത്ത് ആന്ധ്രാപ്രദേശിന് അനുവദിച്ചതില്‍ കൂടുതല്‍ തുക ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ ലഭിച്ചുവെന്ന പത്രവാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് ആര്‍ജെഡി അംഗങ്ങള്‍ ലോക്സഭയില്‍ ബഹളമുണ്ടാക്കിയത്. പ്രതിപക്ഷനേതാവ് എല്‍. കെ. അദ്വാനിയെ സംസാരിക്കാന്‍ ആര്‍ജെഡി അംഗങ്ങള്‍ അനുവദിച്ചില്ല. തുടര്‍ന്ന് 30 മിനുട്ട് നേരം നിര്‍ത്തിവച്ചതിന് ശേഷം സഭാനടപടികള്‍ പുനരാരംഭിച്ചെങ്കിലും ആര്‍ജെഡി അംഗങ്ങള്‍ ബഹളം തുടര്‍ന്നു.

തുടര്‍ന്ന് സഭ ചൊവാഴ്ചത്തേക്ക് പിരിയുന്നതാണ് ഉചിതമെന്ന് ബിജെപി ഉപനേതാവ് വിജയകുമാര്‍ മല്‍ഹോത്ര നിര്‍ദേശിച്ചു. പാര്‍ലമെന്ററികാര്യമന്ത്രി ഗുലാംനബി ആസാദ് ഇതിനോട് യോജിപ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് ലോക്സഭ ചൊവാഴ്ചത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അറിയിച്ചു.

പെട്രോളിയംമന്ത്രി മണിശങ്കര്‍ അയ്യര്‍ക്കെതിരായ വിമര്‍ശനവുമായി പ്രതിപക്ഷമാണ് രാജ്യസഭ സ്തംഭിപ്പിച്ചത്. ബഹളത്തെ തുടര്‍ന്ന് ഉച്ചക്ക് രണ്ട് മണി വരെ സഭ നിര്‍ത്തിവച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+