ട്രക്ക് സമരം നാലാം ദിവസത്തേയ്ക്ക്
ദില്ലി: ട്രക്ക് ഉടമകളുടെ സമരം ആഗസ്ത് 24 ചൊവാഴ്ച നാലാം ദിവസത്തേയ്ക്ക് കടന്നു. കേന്ദ്രസര്‍ക്കാര്‍ പുതുതായി നികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ട്രക്കുടമകളുടെ സമരം.
ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ (എഐഎംടിസി) നേതൃത്വത്തിലാണ് സമരം. ഈ സംഘടനയുടെ കീഴിലുള്ള 30 ലക്ഷത്തോളം ട്രക്കുകള്‍ നാല് ദിവസമായി നിരത്തിലിറങ്ങുന്നില്ല. ഫ്രൈറ്റ് ബുക്കിംഗ് ഏജന്റുമാരുടെ മേല്‍ 10 ശതമാനം സേവനനികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സമരം.
രാജ്യത്തെ എല്ലാ ഭാഗങ്ങളിലും ട്രക്ക് സമരം പൂര്‍ണ്ണമാണെന്ന് എഐഎംടിസി പ്രസിഡന്റ് ബി.എന്‍. ധുമാല്‍ പറഞ്ഞു. ചരക്കുകളുടെ കയറ്റിറക്കുമതിയും പൂര്‍ണ്ണമായി തടസ്സപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.
അതേ സമയം പാല്‍, പച്ചക്കറി തുടങ്ങിയ അവശ്യഉല്‍പന്നങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മിക്ക തുറമുഖങ്ങളിലും കാര്‍ഗോ നീക്കം തടസ്സപ്പെട്ടിട്ടുണ്ട്. സമരം കാരണം ട്രാന്‍സ്പോര്‍ട് വ്യവസായത്തിന് ദിവസവും 500 കോടിയുടെ നഷ്ടം ഉണ്ടാവുന്നുണ്ട്.












Click it and Unblock the Notifications