ഉമാഭാരതി ചൊവാഴ്ച കോടതിയില്‍ കീഴടങ്ങും
ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ഉമാഭാരതി ആഗസ്ത് 24 ചൊവാഴ്ച കര്‍ണാടകത്തിലെ ഹൂബ്ലി കോടതിയില്‍ കീഴടങ്ങും. കോടതിയില്‍ കീഴടങ്ങുന്നതിനായി ഉമാഭാരതി തീവണ്ടിയില്‍ ഹൂബ്ലിയിലേക്ക് തിരിച്ചു.
ഉമാഭാരതി രാജിവച്ചതിനെ തുടര്‍ന്ന് ബാബുലാല്‍ ഗൗര്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. തിങ്കളാഴ്ച വൈകീട്ട് ബിജെപി നിയമസഭാകക്ഷി യോഗമാണ് ഗൗറിനെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
കര്‍ണാടകത്തില്‍ നിന്നുള്ള പൊലീസ് സംഘം ഉമാഭാരതിയെ അറസ്റ് ചെയ്യാനായി ഭോപാലിലെത്തിയിരുന്നു. ഉമയ്ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനുള്ള ഹര്‍ജി തിങ്കളാഴ്ച കോടതി തള്ളിയിരുന്നു.
ഹൂബ്ലിയിലെ ഈദ്ഗാഹ് മൈെതാനത്തില്‍ ഒരിക്കല്‍ കൂടി ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന് ശേഷം കോടതിയില്‍ കീഴടങ്ങാനാണ് ഉമയുടെ നീക്കം. ജാമ്യം തേടേണ്ടതില്ലെന്ന് അവര്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications