വല്ലാര്‍പാടം-മുനമ്പം തീരദേശപാത വരുന്നു
കൊച്ചി: വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതി നടപ്പിലാക്കുന്നതിനോട് അനുബന്ധിച്ച് വല്ലാര്‍ പാടത്തു നിന്നും മുനമ്പം മത്സ്യബന്ധന തുറമുഖത്തേക്ക് തീരദേശ പാത നിര്‍മിക്കുന്നു.
തീരദേശപാത നിര്‍മിക്കുന്ന പദ്ധതി എറണാകുളം ജില്ലാ അധികൃതര്‍ തയ്യാറാക്കിവരികയാണ്. 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും പാത. വല്ലാര്‍പ്പാടത്ത് നിര്‍മിക്കാന്‍ പോവുന്ന കണ്ടെയ്നര്‍ ടെര്‍മിനലും മുനമ്പം മത്സ്യബന്ധന തുറമുഖവും തമ്മില്‍ ബന്ധിപ്പിക്കാനാണ് തീരദേശ പാത പണിയുന്നത്.
90 കോടി രൂപയുടെ ചെലവാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കേണ്ടതുണ്ട്. വല്ലാര്‍പ്പാടം പദ്ധതിയോട് അനുബന്ധിച്ചാണ് തീരദേശ പാത പണിയുന്നതെന്നതിനാല്‍ കേന്ദ്രാനുമതി ലഭ്യമാവുന്നതിന് തടസമുണ്ടാവില്ല.












Click it and Unblock the Notifications