ലോറി സമരം ബാധിക്കില്ല: കാര്‍ത്തികേയന്‍
തിരുവനന്തപുരം: ലോറി സമരം സംസ്ഥാനത്തെ ബാധിക്കില്ലെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി. കാര്‍ത്തികേയന്‍ അറിയിച്ചു.
ഓണക്കാലത്ത് വിലക്കയറ്റം ഉണ്ടാവാതിരിക്കുന്നതിന് വേണ്ട നടപടികളെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആഗസ്ത് 24 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പച്ചക്കറിയുടെ ലഭ്യത ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പച്ചക്കറികള്‍ കൂടുതലായി സംഭരിയ്ക്കാന്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ പ്രതിസന്ധിയുണ്ടാവുകയാണെങ്കില്‍ അതിനെ നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications