ബെറ്റി ഷാജു പാല നഗരസഭാധ്യക്ഷ
പാല: പാല നഗരസഭ ചെയര്‍പേഴ്സണായി കേരള കോണ്‍ഗ്രസ് എമ്മിലെ ബെറ്റി ഷാജു തിരഞ്ഞെടുക്കപ്പെട്ടു. ആഗസ്ത് 24 ചൊവാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ജോര്‍ജ് സി. കാപ്പനെയാണ് ബെറ്റി പരാജയപ്പെടുത്തിയത്.
യുഡിഎഫുമായി ഇടഞ്ഞുനിന്നിരുന്ന നഗരസഭയിലെ ഏക കോണ്‍ഗ്രസ് അംഗം വോട്ടുചെയ്തതോടെയാണ് ബെറ്റിയുടെ വിജയം ഉറപ്പായത്. ബെറ്റിക്ക് 11 ഉം ജോര്‍ജ് സി. കാപ്പന് ഒമ്പതും വോട്ടുകള്‍ ലഭിച്ചു.
പ്രൊഫ. എ. സി. ജോസഫ് രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍പേഴ്സണെ തിരഞ്ഞെടുത്തത്. ബെറ്റി ഷാജുവിനെ എ. സി. ജോസഫ് നാമനിര്‍ദേശം ചെയ്യുകയും മേരി ഡൊമിനിക് പിന്താങ്ങുകയും ചെയ്തു. ജോര്‍ജ്് സി. കാപ്പനെ സി. പി. ചന്ദ്രന്‍ നിര്‍ദേശിക്കുകയും മാണി സി. കാപ്പന്‍ പിന്താങ്ങുകയും ചെയ്തു.












Click it and Unblock the Notifications