രജനിയുടെ കുടുംബത്തിന് 4 ലക്ഷം രൂപ
തിരുവനന്തപുരം: ആത്മഹത്യ ചെയ്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി രജനി എസ്. ആനന്ദിന്റെ കുടുംബത്തിന് സഹായം നല്‍കുന്നതിനായി ശേഖരിച്ച തുക ആഗസ്ത് 24 ചൊവാഴ്ച വൈകീട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കൈമാറും.
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം. വിജയകുമാറാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. നാല് ലക്ഷം രൂപയാണ് രജനിയുടെ കുടുംബത്തിന് നല്‍കുന്നത്. എസ്എഫ്ഐയും കെഎസ്ടിഎയും ചേര്‍ന്നാണ് ഫണ്ട് പിരിച്ചത്.
രജനിയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന് വിജയകുമാര്‍ ആരോപിച്ചു.












Click it and Unblock the Notifications