കുടുംബത്തിലെ 3 പേര്‍ ജീവനൊടുക്കി
ഇരിങ്ങാലക്കുട: ആശുപത്രി മുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. പെരിങ്ങോട്ടുകര കെ.കെ. മേനോന്‍ ഷെഡിന് സമീപമുള്ള കറുപപ്പീടിക ഹമീദ് മകന്‍ സലീം(30), ഭാര്യ ബുഷറ(24), മകള്‍ സജന(6) എന്നിവരാണ് മരിച്ചത്.
സലിമിന്റെ രണ്ടരവയസ്സുള്ള ഇളയകുഞ്ഞ് ഷമീന രക്ഷപ്പെട്ടു. ഷമീന ഇപ്പോള്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിഷം കഴിച്ചാണ് ആത്മഹത്യയെന്ന് സംശയിക്കുന്നു.
ആഗസ്ത് 23 തിങ്കളാഴ്ച രാത്രി എട്ട്മണിയ്ക്കാണ് ഷമീനയ്ക്ക് പനിയാണെന്ന് പറഞ്ഞ് കരാഞ്ചിറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ സലിമും കുടുംബവും എത്തിയത്. ഷമീനയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പിറ്റേന്ന് ഇവര്‍ താമസിച്ച മുറി തുറന്നില്ല. സംശയമം തോന്നി, സെക്യൂരിറ്റി ജീവനക്കാര്‍ മുറി തുറന്നുനോക്കിയപ്പോഴാണ് സലീമും സജ്നയും ബുഷറയും മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇവരുടെ വായില്‍ നിന്ന് നുരയും പതയും വന്നിരുന്നു. ഷമീനയ്ക്ക് ജീവനുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കി.












Click it and Unblock the Notifications