14 തേയിലതോട്ടങ്ങള്‍ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന 14 തേയിലത്തോട്ടങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് ധാരണയായി.
ആഗസ്ത് 24 ചൊവാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണിയും തോട്ടമുടമകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ നല്‍കുന്നത് തുടരുമെന്ന് ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി അറിയിച്ചു.
തേയില തോട്ടങ്ങളിലെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന് തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ അറിയിച്ചു. കേരളത്തിലെ തേയില തോട്ടങ്ങളിലെ ഉത്പാദനം മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്.
ഓണക്കാലത്ത് തോട്ടം തൊഴിലാളികള്‍ക്ക് 500 രൂപ വീതം നല്‍കും. തേയില തോട്ടങ്ങളിലെ ഉത്പാദനം വര്‍ധിക്കുന്നത് അനുസരിച്ച് കൂലി കൂട്ടുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications