മൂന്ന് ഗഡു തൊഴിലില്ലായ്മാ വേതനം നല്‍കും
തിരുവനന്തപുരം: ഓണത്തിന് മുമ്പ് മൂന്ന് ഗഡു തൊഴിലില്ലായ്മാ വേതനം നല്‍കും. ഓണക്കാലത്ത് ക്ഷേമപെന്‍ഷനുകളും കേരള വികസന പദ്ധതിയുടെ ബില്ലുകളും ട്രഷറിയില്‍ നിന്ന് വാങ്ങാവുന്നതാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ബോണസും ഉത്സവബത്തയും ആഗസ്ത് 20 മുതല്‍ കൊടുത്തു തുടങ്ങിയിട്ടുണ്ട്. മറ്റ് വിവിധ ആനുകൂല്യങ്ങളും ഓണക്കാലത്ത് വാങ്ങാവുന്നതാണ്. വരള്‍ച്ച, പ്രകൃതി ദുരിതാശ്വാസം, ലീവ് സറണ്ടര്‍ ആനുകൂല്യം എന്നിവയും നല്‍കും.
ഗിരിവര്‍ഗ ഹോസ്റല്‍, ഡയറ്റ്, പഞ്ചായത്ത്, നഗരസഭാംഗങ്ങളുടെ ഓണറേറിയം, കുടിശികയും എല്ലാ വിധ ക്ഷേമപെന്‍ഷന്‍ കുടിശികയും വിധവകളുടെ മക്കള്‍ക്കുള്ള വിവാഹ ധനസഹായവും ഓണക്കാലത്ത് നല്‍കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.












Click it and Unblock the Notifications