ഇറാഖ്: മന്ത്രിമാര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു
ബാഗ്ദാദ്: ഇറാഖിലെ രണ്ട് മന്ത്രിമാരെ വധിയ്ക്കാനുള്ള തീവ്രവാദികളുടെ ശ്രമം വിഫലമായി. വിവിധ ബോംബാക്രമണങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.
പരിസ്ഥിതി മന്ത്രി മിഷ്കത് മൗമിന്‍, വിദ്യാഭ്യാസമന്ത്രി സമി അല്‍-മുദാഫര്‍ എന്നിവരാണ് ചാവേര്‍ പോരാളികളുടെ ബോംബാക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെട്ടത്. ബാഗ്ദാദില്‍ വച്ചാണ് ഇരുമന്ത്രിമാരുടെയും അകമ്പടി വാഹനങ്ങള്‍ക്ക്നേരെ ആക്രമണമുണ്ടായത്.
രണ്ട് ബോംബ് സ്ഫോടനത്തിലുമായി അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നജഫില്‍ ഇപ്പോഴും അല്‍ സദര്‍ സേനയ്ക്കെതിരെ യുസ് യുദ്ധവിമാനങ്ങള്‍ ശക്തമായ ബോംബാക്രമണങ്ങള്‍ നടത്തുകയാണ്.












Click it and Unblock the Notifications