ഉമാഭാരതിയെ ജയിലിലയച്ചു
ഹുബ്ലി: മുന്‍ മധ്യപ്രദേശ്മുഖ്യമന്ത്രി ഉമാഭാരതി ആഗസ്ത് 25 ബുധനാഴ്ച കര്‍ണ്ണാടകയിലെ ഹുബ്ലി കോടതിയില്‍ കീഴടങ്ങി. കോടതി ഉമാഭാരതിയെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. പിന്നീട് ഉമാഭാരതിയെ പൊലീസ് അറസ്റ് ചെയ്ത് ജയിലലയച്ചു.
ഉമാഭാരതി കോടതിയില്‍ എത്തി
ഹുബ്ലി: മുന്‍ മധ്യപ്രദേശ്മുഖ്യമന്ത്രി ഉമാഭാരതി കര്‍ണ്ണാടകയിലെ ഹുബ്ലി കോടതിയില്‍ എത്തി. കോടതി പുറപ്പെടുവിച്ച അറസ്റ് വാറന്റനുസരിച്ച് കോടതിയില്‍ കീഴടങ്ങാനാണ് ഉമാഭാരതി എത്തിയിരിക്കുന്നത്.
ഏതാനും നിമിഷങ്ങള്‍ക്കം ഉമാഭാരതി കീഴടങ്ങും. ഈ കേസില്‍ ജാമ്യമെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേസ് പിന്‍വലിയ്ക്കുന്നതുവരെ വേണ്ടിവന്നാല്‍ ജയിലില്‍ കിടക്കുമെന്നും ഉമാഭാരതി വ്യക്തമാക്കിയിട്ടുണ്ട്.
ഉമാഭാരതി കര്‍ണ്ണാടകയില്‍ എത്തി
റായ്ബാഗ്: മുന്‍ മധ്യപ്രദേശ്മുഖ്യമന്ത്രി ഉമാഭാരതി കര്‍ണ്ണാടകയില്‍ എത്തി. 10 വര്‍ഷം മുമ്പ് നടന്ന ഒരു ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് ഹുബ്ലിയില്‍ കീഴടങ്ങാനാണ് ഉമാഭാരതി എത്തിയത്.
ആഗസ്ത് 25 ബുധനാഴ്ച രാവിലെയാണ് ഹസ്റത്ത് നിസാമുദ്ദീന്‍-ഗോവ എക്സ്പ്രസ് കര്‍ണ്ണാടകയിലെ റായ്ബാഗ് റെയില്‍വേ സ്റേഷനില്‍ എത്തിയത്. 500ല്‍പരം ബിജെപി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്റേഷനില്‍ ഉമാഭാരതിയെ അഭിവാദ്യം ചെയ്തു.
താന്‍ ഈയിടെ ബാംഗ്ലൂരില്‍ എത്തിയപ്പോള്‍ തനിയ്ക്കെതിരായ അറസ്റ്വാറന്റ് നടപ്പാക്കാമായിരുന്നുവെന്ന് ഉമാഭാരതി വാര്‍ത്താലേഖകരോട് പറഞ്ഞു. പക്ഷെ ഇറ്റാലിയന്‍ സ്വാധീനം കാരണം കര്‍ണ്ണാടക മുഖ്യമന്ത്രി ധരംസിംഗിന് കാഴ്ച നഷ്ടപ്പെട്ടിരിയ്ക്കുകയാണെന്നും ഉമാഭാരതി കുറ്റപ്പെടുത്തി.
നിസാമുദ്ദീന്‍-ഗോവ എക്സ്പ്രസ് മൂന്ന് മണിക്കൂര്‍ വൈകിയോടുകയാണ്. ബിജെപി കര്‍ണ്ണാടക സംസ്ഥാനപ്രസിഡന്റ് അനന്ത് കുമാറും മുന്‍ കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈനും ഉമാഭാരതിയ്ക്കൊപ്പം ഉണ്ട്. ഉമാഭാരതിയ്ക്കെതിരായ കേസ് പിന്‍വലിക്കാത്തിടത്തോളം ഈ കേസില്‍ ജാമ്യമെടുക്കില്ലെന്ന് അനന്ത്കുമാര്‍ പറഞ്ഞു.
1994ല്‍ ഹുബ്ലിയിലെ ഇദ്ഗാഹ് മൈതാനത്തില്‍ സ്വാതന്ത്യ്രപതാക ഉയര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ഉമാഭാരതിയ്ക്ക് ഹുബ്ലി കോടതി അറസ്റ് വാറന്റ്അയച്ചിരിക്കുന്നത്.












Click it and Unblock the Notifications