പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ വീണ്ടും
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ പൂര്‍ണ്ണമായും പുനസ്ഥാപിയ്ക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി എ.കെ. ആന്റണി അറിയിച്ചു. ആഗസ്ത് 25 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ പുനസ്ഥാപിയ്ക്കുന്നത്. ഇതോടെ സര്‍ക്കാര്‍ തിരിച്ചെടുത്ത ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും തിരിച്ചുകൊടുത്തിരിക്കുകയാണ്.- മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത വര്‍ഷം സര്‍ക്കാരിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കുന്നതിനെക്കുറിച്ച് ആലോചിയ്ക്കുമെന്നും ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications