പുതിയ കോഴ്സുകള്‍ അനുവദിയ്ക്കും
തിരുവനന്തപുരം: കേരള, എംജി, കലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ പുതിയ കോഴ്സുകള്‍ അനുവദിയ്ക്കാന്‍ തീരുമാനിച്ചു. ആഗസ്ത് 25 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
സര്‍വകലാശാലകള്‍ ശിപാര്‍ശ ചെയ്ത സര്‍ക്കാര്‍ കോളെജുകളിലാണ് കോഴ്സുകള്‍ അനുവദിയ്ക്കുക. 16 സര്‍ക്കാര്‍ കോളെജുകളിലും പുതുതായി ഓരോ കോഴ്സുകള്‍ അനുവദിച്ചിട്ടുണ്ട്.
എയ്ഡഡ്, പ്രൈവറ്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളെജുകളിലെ സ്റാഫ് പാറ്റേണ്‍ പുതുക്കാനും തീരുമാനമായി. 29 സ്വാശ്രയ എഞ്ചിനയറിംഗ് കോളെജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിയ്ക്കും. ഒമ്പത് സ്വാശ്രയ കോളെജുകളില്‍ എംഎഡ് കോഴ്സുകള്‍ അനുവദിയ്ക്കും.
11 എഞ്ചിനീയറിംഗ് കോളെജുകളില്‍ സീറ്റ് കൂട്ടി. ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ ഒറ്റക്കൊല്ലം തീര്‍പ്പ് പദ്ധതി ഒരു കൊല്ലം കൂടി നീട്ടി. എംബിബിഎസ് പാസായവര്‍ ഒരു വര്‍ഷം ഗ്രാമങ്ങളെ സേവിയ്ക്കണമെന്നത് നിര്‍ബന്ധമാക്കി.












Click it and Unblock the Notifications