Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡിഎ പാര്‍ലമെന്റ് ബഹിഷ്കരിച്ചു

ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രതിപക്ഷത്തെ അപമാനിയ്ക്കും വിധം പെരുമാറിയതില്‍ പ്രതിഷേധിച്ച് ആഗസ്ത് 26 വ്യാഴാഴ്ച പാര്‍ലമെന്റ് ബഹിഷ്കരിച്ചു. വ്യാഴാഴ്ച രാവിലെ ചേര്‍ന്ന എന്‍ഡിഎ നേതാക്കളുടെ യോഗമാണ് ഈ തീരുമാനമെടുത്തത്.

കഴിഞ്ഞ ദിവസം എന്‍ഡിഎ നല്കിയ നിവേദനം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മേശപ്പുറത്തേയ്ക്ക് വലിച്ചെറിഞ്ഞതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ലോക്സഭയില്‍ വ്യാഴാഴ്ച ചര്‍ച്ചയില്ലാതെ അംഗീകരിയ്ക്കാന്‍ നിശ്ചയിച്ച ധനകാര്യബില്ലില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ എന്‍ഡിഎയുടെ നിവേദനം പ്രധാനമന്ത്രി വലിച്ചെറിഞ്ഞുവെന്ന് എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസാണ് കഴിഞ്ഞ ദിവസം ആരോപിച്ചത്.

പ്രശ്നം പരിഹരിയ്ക്കാന്‍ വ്യാഴാഴ്ച രാവിലെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി വക്താവ് വി.കെ. മല്‍ഹോത്രയുമായി പ്രധാനമന്ത്രി ഒരു മണിക്കൂര്‍ നേരം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ച തൃപ്തികരമായിരുന്നില്ലെന്ന് പിന്നീട് മല്‍ഹോത്ര വാര്‍ത്താലേഖകരെ അറിയിച്ചു. രാജ്യസഭയിലെയും ലോക്സഭയിലെയും പ്രതിപക്ഷ നേതാക്കളായ ജസ്വന്ത് സിംഗുമായും എല്‍.കെ. അദ്വാനിയുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.

പ്രതിപക്ഷം വ്യാഖ്യാനിയ്ക്കുന്ന അര്‍ത്ഥത്തിലായിരുന്നില്ല താന്‍ പെരുമാറിയതെന്നും എല്ലാവര്‍ക്കും മറക്കാനും പൊറുക്കാനും ഉള്ള മനോഭാവം ഉണ്ടാകണമെന്നും പ്രധാനമന്ത്രി എന്‍ഡിഎ നേതാക്കളോട് ചര്‍ച്ചയില്‍ അഭ്യര്‍ത്ഥിച്ചതായി എന്‍ഡിഎ കേന്ദ്രങ്ങള്‍ പറയുന്നു. എന്നാല്‍ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പരസ്യമായി മാപ്പ് പറയണമെന്ന് വി.കെ. മല്‍ഹോത്ര ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പെരുമാറ്റം പ്രതിപക്ഷത്തിനും ജനാധിപത്യത്തിനും അപമാനമാണെന്നും മല്‍ഹോത്ര ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+