തീരദേശ ഹൈവേ: സംഘത്തെ തടഞ്ഞു
കോഴിക്കോട്: തീരദേശ എക്സ്പ്രസ് ഹൈവേയുടെ സര്‍വേയ്ക്കെത്തിയ സംഘത്തെ കോഴിക്കോട് നാട്ടുകാര്‍ തടഞ്ഞു.
നാല് പേരടങ്ങിയ സംഘമാണ് സര്‍വേയ്ക്കെത്തിയത്. ഒരു എഞ്ചിനീയറും പരിസ്ഥിതി എഞ്ചിനീയറും അടക്കം നാല്പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. എന്നാല്‍ നാട്ടുകാര്‍ സര്‍വേ സംഘത്തെ തടഞ്ഞു. പൊലീസില്‍ വിവരമറിയിച്ചെങ്കിലും ആരും എത്തിയില്ല. ഒരു മണിക്കൂറിന് ശേഷം സംഘത്തെ നാട്ടുകാര്‍ വിട്ടയച്ചു.
കേരളത്തില്‍ പലയിടങ്ങളിലും ഇതുപോലുള്ള സര്‍വേ നടന്നുവരുന്നുണ്ടെന്ന് സംഘം വെളിപ്പെടുത്തി. അത്യാധുനിക സര്‍വേ ഉപകരണങ്ങളുമായാണ് സംഘം എത്തിയിരുന്നത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലയില്‍ സംഘം സര്‍വേ ആരംഭിച്ചത്.
എക്സ്പ്രസ് ഹൈവേ കേരളത്തെ രണ്ടായി വെട്ടിമുറിയ്ക്കുമെന്ന പരാതി വ്യാപകമായിരിക്കുകയാണ്.












Click it and Unblock the Notifications