സിപിഎം നേതാക്കളുടെ മക്കള്‍ സിനിമയില്‍
കോട്ടയം: പ്രമുഖരായ രണ്ടു സിപിഎം നേതാക്കളുടെ മക്കള്‍ സിനിമയില്‍ അഭിനയിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ്, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി എം.എ. ബേബിയുടെ മകന്‍ അശോക്(അപ്പു) എന്നിവരാണ് സിനിമയില്‍ വേഷമിടുന്നത്.
കോടിയേരിയുടെ മകന്‍ വില്ലന്‍ വേഷത്തിലാണെങ്കില്‍ ബേബിയുടെ മകന്‍ നായകന്റെ വേഷത്തിലാണ് സിനിമയില്‍ ഭാഗ്യജാതകം പരീക്ഷിയ്ക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഫൈവ് ഫിംഗേഴ്സ് എന്ന ചിത്രത്തിലാണ് ഇവര്‍ മുഖം കാണിക്കുന്നത്.
അഞ്ച് ക്യാമ്പസ് സുഹൃത്തുക്കളുടെ കഥയാണ് ഫൈവ് ഫിംഗേഴ്സ് പറയുന്നത്. പുതുമുഖങ്ങളാണ് വേഷമിടുന്നത്. ഇപ്പോള്‍ തിരുവനന്തപുരം ലോ അക്കാദമിയില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ബിനീഷ് കോടിയേരി. അശോകും ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥിയാണ്.












Click it and Unblock the Notifications