സര്‍ക്കാര്‍ ഓണാഘോഷം തുടങ്ങി
തിരുവനന്തപുരം: സര്‍ക്കാര്‍ വക ഒരാഴ്ച നീളുന്ന ഓണം വാരാഘോഷം ആഗസ്ത് 26 വ്യാഴാഴ്ച ആരംഭിച്ചു. ഓണം വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിയ്ക്കും.
തിരുവനന്തപുരം നഗരത്തില്‍ ഏഴിടത്തായി അടുത്ത അഞ്ചു ദിവസങ്ങളില്‍ സാംസ്കാരിക പരിപാടികള്‍ നടക്കും. അഭിനയ തിയറ്റര്‍ അവതരിപ്പിയ്ക്കുന്ന മിന്നാമിനുങ്ങ് എന്ന സാംസ്കാരികപരിപാടിയോടെ ആഘോഷങ്ങള്‍ തുടങ്ങും. ഡി. രഘുത്തമന്‍ സംവിധാനം ചെയ്ത ഈ 45 മിനിറ്റ് നീളുന്ന പരിപാടിയില്‍ കേരളത്തിന്റെ പഴയ നല്ല കാലത്തെക്കുറിച്ചും പിന്നീട് സംസ്ഥാനത്തിന്റെ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെട്ടതിനെക്കുറിച്ചും വിവരിയ്ക്കുന്നു.
വ്യോമസേന അവതരിപ്പിയ്ക്കുന്ന എയര്‍ഷോ ആയിരിയ്ക്കും ഈ വര്‍ഷത്തെ പുതുമ. ആകാശത്തെ ഡൈവിംഗും സൂര്യകിരണ്‍ വിമാനം ഉപയോഗിച്ചുള്ള അഭ്യാസങ്ങളും കാണാം. ആഗസ്ത് 28 മുതല്‍ 30 വരെ ശംഖുമുഖം കടപ്പുറത്ത് രാവിലെ മുതല്‍ വൈകുന്നേരം വരെ എയര്‍ ഷോ ഉണ്ടാകും.
ആഘോഷങ്ങള്‍ക്കായി സര്‍ക്കാര്‍ 31.5 ലക്ഷം മാറ്റിവച്ചിട്ടുണ്ട്. ഇതിന് പുറമെ ചെലവുകള്‍ക്കായി ഏഴ് ലക്ഷം രൂപ സ്പോണ്‍സര്‍മാരില്‍ നിന്നും കണ്ടെത്തും. ആഗസ്ത് 27നും ആഗസ്ത് 30നും ടാഗോര്‍ തിയറ്ററില്‍ വ്യോമസേന ഓര്‍ക്കസ്ട്ര ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ പരിപാടി അവതരിപ്പിയ്ക്കും.












Click it and Unblock the Notifications