വല്ലാര്‍പാടം പദ്ധതിയ്ക്ക് അനുമതി
ദില്ലി: വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ് പദ്ധതിയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ ധനകാര്യസമിതി അനുമതി നല്കി.
ദുബായ് പോര്‍ട്സ് ഇന്റര്‍നാഷണലിനാണ് പണിത്, പ്രവര്‍ത്തിച്ച്, മടക്കി നല്കുന്ന(ബിഒടി) വ്യവസ്ഥയില്‍ കരാര്‍ നല്കിയിരിക്കുന്നത്. 2118 കോടിയുടേതാണ് ഈ പദ്ധതി. ഒന്നര പതിറ്റാണ്ട് മുമ്പാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വല്ലാര്‍പാടം പദ്ധതിയ്ക്ക് കൊച്ചി പോര്‍ട് ട്രസ്റ് രൂപം നല്കിയത്.
കണ്ടെയ്നര്‍ കപ്പലുകളില്‍ ചരക്ക് നേരിട്ട് നിറയ്ക്കാന്‍ സൗകര്യമുള്ള ടെര്‍മിനല്‍ വല്ലാര്‍പാടത്ത് യാഥാര്‍ത്ഥ്യമായാല്‍ അത് കൊച്ചിയുടെ മുഖച്ഛായ തന്നെ മാറ്റുമെന്ന് കരുതുന്നു. വല്ലാര്‍പാടം പദ്ധതിയ്ക്കൊപ്പം കൊച്ചിയില്‍ ഏകദേശം 7,500 കോടിയുടെ പദ്ധതി എത്തുമെന്നറിയുന്നു. ഒരു ലക്ഷത്തിലേറെപ്പേര്‍ക്ക് തൊഴിലവസരവും ലഭിയ്ക്കും.












Click it and Unblock the Notifications