വല്ലാര്‍പാടം: പ്രധാനമന്ത്രി തറക്കല്ലിടും
തിരുവനന്തപുരം: കൊച്ചിയിലെ വല്ലാര്‍പാടത്ത് സ്ഥാപിയ്ക്കുന്ന രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് പദ്ധതിയ്ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തറക്കല്ലിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം എന്നാണ് പ്രധാനമന്ത്രി കേരളത്തിലെത്തുകയെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. തീയതി സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. സപ്തംബര്‍ അഞ്ച്, ആറ് തീയതികളില്‍ പ്രധാനമന്ത്രി കേരളത്തിലെത്തുന്നുണ്ട്. ഇതോടനുബന്ധിച്ച് തറക്കല്ലിടല്‍ ചടങ്ങ് നടത്താന്‍ ഒരാലോചനയുണ്ട്.
എന്തായാലും രണ്ട് മൂന്ന് ദിവസത്തിനകം ഇത് സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകുമെന്നറിയുന്നു.












Click it and Unblock the Notifications