കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ആര്‍ഐ നിക്ഷേപത്തിന് നികുതിയില്ല

  • By Staff
Google Oneindia Malayalam News

ദില്ലി: വിദേശ ഇന്ത്യക്കാരുടെ നിക്ഷേപത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു.

കേന്ദ്രധനകാര്യമന്ത്രി പി. ചിദംബരം അറിയിച്ചതാണ് ഇക്കാര്യം. വിദേശഇന്ത്യക്കാരുടെ നിക്ഷേപത്തിന് നികുതി ചുമത്താനുള്ള തീരുമാനം ഈ വര്‍ഷം നടപ്പാക്കില്ല. ഇതു സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടത്തി പിന്നീട് തീരുമാനം എടുക്കും.

എന്‍ആര്‍ഐ നിക്ഷേപത്തിന് നികുതി ചുമത്തരുതെന്ന് കേരളം കുറെക്കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു. കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍ കക്ഷിഭേദമെന്യേ ഇതിനെതിരെ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X