ഇസ്രയേലില്‍ കൊച്ചിയിലെ ജൂതപ്പള്ളി
നെവാറ്റിം(ഇസ്രയേല്‍): കൊച്ചിയില്‍ നിന്നും ഇന്ത്യക്കാരായ ജൂതന്മാര്‍ ഇസ്രയേലിലേക്ക് കുടിയേറിയിട്ട് 50 വര്‍ഷം തികയുന്നു. ഈ സ്മരണപുതുക്കലിന്റെ ഭാഗമായി ഇസ്രയേലിലെ നെവാറ്റിമില്‍ കൊച്ചിയിലെ ജൂതപ്പള്ളിയുടെ മാതൃകയില്‍ ഒരു ജൂതപ്പള്ളി ഉയര്‍ന്നു.
തെക്കന്‍ ഇസ്രയേലിലാണ് നെവാറ്റിം. ഇവിടെ കഴിഞ്ഞ ദിവസം ഈ ജൂതപ്പള്ളിയുടെ ഉദ്ഘാടനം നടന്നു. ഇനി ജൂതപ്പള്ളിയോട് ചേര്‍ന്ന് കേരളത്തിന്റെ ഓര്‍മ്മകളുണര്‍ത്താവുന്ന ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കാന്‍ പോവുകയാണ്. ഇതിന്റെ ആദ്യനടപടിയെന്നോണം കൊച്ചിയില്‍ നിന്നും കൊണ്ടുവന്ന മരങ്ങള്‍ നട്ടുപിടിപ്പിയ്ക്കുകയാണ്.
ഇപ്പോഴും പിറന്നനാടിന് വേണ്ടി ഞങ്ങളുടെ ഹൃദയം തുടിയ്ക്കുകയാണ്. അവിടെ യാതൊരുവിധത്തിലുള്ള മതനിന്ദയുമുണ്ടായിരുന്നില്ല- കൊച്ചിയില്‍ നിന്നും ഇസ്രയേലില്‍ കുടിയേറിയ നെചാമിയ ഇസാക് പറയുന്നു.
കൊച്ചിയില്‍ നിന്ന് കുടിയേറിയവര്‍ സമ്പന്നമായ ഒരു സംസ്കാരവുമായാണ് ഇവിടെ എത്തിയിരിക്കുന്നതെന്ന് മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഷിമോണ്‍ പെരെസ് പറഞ്ഞു. കൊച്ചിയില്‍ നിന്ന് നെവാറ്റിമില്‍ ഏകദേശം 9,000 ജൂതന്മാരാണ് എത്തിയത്. കുടിയേറ്റത്തിന്റെ 50ാം വാര്‍ഷികത്തിന്റെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ അരുണ്‍ ഗാന്ധി നെവാറ്റിമില്‍ എത്തുന്നുണ്ട്.












Click it and Unblock the Notifications