Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ കോണ്‍ഗ്രസ് നേതാക്കളെ കാണും

തിരുവനന്തപുരം: സോണിയാഗാന്ധി ആഗസ്ത് 29 ഞായറാഴ്ച കോണ്‍ഗ്രസ് നേതാക്കളെ കാണും. ആഗസ്ത് 29 ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെ കൊച്ചിയില്‍ വിമാനമിറങ്ങുന്ന സോണിയ നേരെ എസ്എന്‍ഡിപിയുടെ ഗുരുവര്‍ഷം 150 പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കൊല്ലത്തേയ്ക്കാണ് ആദ്യം പോവുക. ശ്രീനാരായണഗുരുവിന്റെ 150ാം ജന്മശതാബ്ദിയുടെ ഭാഗമായാണ് എസ്എന്‍ഡിപി ഗുരുവര്‍ഷം 150 സംഘടിപ്പിയ്ക്കുന്നത്.

കൊല്ലത്ത് നിന്ന് ദില്ലിയിലേക്ക് മടങ്ങുന്ന സോണിയ മടക്കയാത്രയില്‍ കൊച്ചിയില്‍ വച്ചാണ് കോണ്‍ഗ്രസ് നേതാക്കളെ കാണുക. കൂടിക്കാഴ്ചയ്ക്കായി 50 കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സോണിയ കത്ത് നല്കിയിട്ടുണ്ട്.

സോണിയയോടൊപ്പം അഹമ്മദ് പട്ടേലും കേരളത്തിലെത്തുന്നുണ്ട്. കേന്ദ്രപ്രതിരോധമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി ആഗസ്ത് 30 തിങ്കളാഴ്ച കേരളത്തില്‍ എത്തും. ഇതിന് ശേഷം കേരളത്തിലെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തേണ്ടതിനെക്കുറിച്ചുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കും.

ഗുരുവര്‍ഷം പരിപാടിയില്‍ ഏകദേശം മൂന്ന് ലക്ഷം ശ്രീനാരായണീയര്‍ പങ്കെടുക്കമെന്ന് എസ്എന്‍ഡിപിയോഗം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+