ആന്റണി രാജിവച്ചു
തിരുവനന്തപുരം: എ.കെ. ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ആഗസ്ത് 29 ഞായറാഴ്ച രാത്രിയാണ് നാടകീയമായി ആന്റണി തന്റെ രാജിവിവരം പ്രഖ്യാപിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് രാജിവയ്ക്കുന്നതെന്ന് ആന്റണി പറഞ്ഞു. ഞായറാഴ്ച കൊല്ലത്ത് എസ്എന്‍ഡിപി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സോണിയാഗാന്ധി ദില്ലിയിലേക്ക് മടങ്ങിയ ഉടനെയാണ് ആന്റണി തന്റെ രാജിവിവരം പ്രഖ്യാപിച്ചത്. സോണിയയെ യാത്രയാക്കി വിമാനത്താവളത്തിന്റെ പുറത്തുകടന്ന ഉടനെയാണ് ആന്റണി വാര്‍ത്താലേഖകരെ തീരുമാനം അറിയിച്ചത്.
രാജി തീരുമാനം സോണിയയെ അറിയിച്ചിരുന്നെന്നും അവരുടെ പിന്തുണയോടെയാണ് രാജിയെന്നും ആന്റണി പറഞ്ഞു. ലോക്സഭാതിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പല തവണ രാജിവയ്ക്കാന്‍ മുതിര്‍ന്നതാണ്. അപ്പോഴൊക്കെ കാത്തിരിയ്ക്കാനായിരുന്നു സോണിയാഗാന്ധിയുടെ നിര്‍ദേശം. ഒടുവില്‍ ഇപ്പോള്‍ അനുമതിയായി.- ആന്റണി പറഞ്ഞു.












Click it and Unblock the Notifications