കേരളത്തിലുണ്ടാകും: ആന്റണി
വര്‍ക്കല: തന്റെ പ്രവര്‍ത്തനമേഖല കേരളമായിരിക്കുമെന്നും താന്‍ കേരളത്തില്‍ തന്നെയുണ്ടാകുമെന്നും എ.കെ. ആന്റണി.
വര്‍ക്കല ശിവഗിരിയില്‍ ആഗസ്ത് 30 തിങ്കളാഴ്ച ശ്രീനാരായണഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ ജനങ്ങളുടെ കൂടെയുണ്ടാകും. താന്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ വരുന്ന സര്‍ക്കാര്‍ നടപ്പിലാക്കും. അതിന് കഴിവിന്റെ പരമാവധി പിന്തുണയും നല്കും. അത്യാവശ്യമുള്ളപ്പോള്‍ മാത്രം ദില്ലിയില്‍ പോകും.- ആന്റണി പറഞ്ഞു.
ആന്റണി നേരത്തെ ശ്രീനാരായണഗുരുവിന്റെ സമാധിയില്‍ തൊഴുത് പ്രാര്‍ത്ഥിച്ചു. ഇപ്പോള്‍ ഞാന്‍ കാവല്‍ മുഖ്യമന്ത്രിയാണ്. നാളെ അടുത്ത മുഖ്യമന്ത്രിയെ ഈ താക്കോല്‍ ഏല്പിയ്ക്കും. എന്തായാലും താനിപ്പോള്‍ സന്തുഷ്ടനാണ്. - സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ആന്റണി പറഞ്ഞു.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നതാണ് മനസ്സില്‍ തറച്ച ആപ്തവാക്യം. പാര്‍ട്ടിയേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഒരു വാചകം കൂടി ഇതോടൊപ്പം താന്‍ കൂട്ടിച്ചേര്‍ക്കുകയാണ്. - ആന്റണി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications