Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി: രാത്രി തീരുമാനമാവും

തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിയെ ആഗസ്റ് 30 തിങ്കളാഴ്ച രാതി ഒന്‍പത് മണിയോടെ തെരഞ്ഞെടുത്തേയ്ക്കും.

രാത്രി എട്ടിന് നടക്കുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനമെടുക്കുന്നത്. അതിനുമുമ്പ് തന്നെ ആരായിരിക്കും പുതിയ മുഖ്യമന്ത്രിയെന്ന ചിത്രം വ്യക്തമാകും.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിലാണ് കൂടിക്കാഴ്ചകള്‍ നടക്കുന്നത്. മൂന്നുമണിമുതല്‍ എംഎല്‍എമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ടുകൊണ്ടിരിക്കുകയാണ്.

ചില ഐ ഗ്രൂപ്പ് എം എല്‍ എ മാര്‍ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് വക്കം പുരുഷോത്തമന്റെ പേര് നിര്‍ദ്ദേശിച്ചതായി അറിയുന്നു. ഇത് കരുണാകരന്റെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് അറിയുന്നത്. കരുണാകരന്‍ നേരിട്ട് എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദം പട്ടേലിനോടും ഈ ആവശ്യം ഉന്നയിച്ചതായി വാര്‍ത്തയുണ്ട്. എന്നാല്‍ ഐ വിഭാഗം ഇത് പരസ്യമായി സമ്മതിച്ചിട്ടില്ല.

രാത്രി എട്ടുമണിയ്ക്കാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നടക്കുന്നത്. നിയമസഭാ മന്ദിരത്തിലാണ് ഈ യോഗം. ഈ യോഗത്തില്‍ നേതാവിനെ തീരുമാനിയ്ക്കുമെന്നാണ് കരുതുന്നത്.

വൈകീട്ട് അഞ്ച് മണിവരെ എം എല്‍ എ മാരെ കാണുന്ന കോണ്‍ഗ്രസ് കേന്ദ്ര പ്രതിനിധികള്‍ അതിന് ശേഷം ആറുവരെ കെ.പി.സി.സി പ്രസിഡന്റ്, ഭാരവാഹികള്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാര്‍, ഡി.സി.സി പ്രസിഡന്റുമാര്‍ എന്നിവരുമായി ചര്‍ച്ചനടത്തും. ആറു മുതല്‍ ഏഴു വരെ ഘടകകക്ഷിനേതാക്കളുമായിട്ടായിരിക്കും കൂടിക്കാഴ്ച.

ഈ കൂടികാഴ്ചയില്‍ ആര്‍ ബാലകൃഷ്ണപിള്ളയേയും ടി എം ജേക്കബിനേയും ഒഴിവാക്കിയതും ശ്രദ്ധേയമായിട്ടുണ്ട്. എന്താണ് ഇവരെ ഒഴിവാക്കിയതെന്ന് വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+