ചാണ്ടിയ്ക്ക് മുന്‍തൂക്കം; വക്കത്തിനും സാധ്യത
തിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രിയാര് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് തലസ്ഥാനനഗരി. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ആഗസ്ത് 30 തിങ്കളാഴ്ച വൈകീട്ട് ചേരുന്നുണ്ട്. മിക്കവാറും യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയ്ക്കോ സ്പീക്കര്‍ വക്കം പുരുഷോത്തമനോ നറുക്കുവീഴുമെന്നാണ് കരുതുന്നത്.
എംഎല്‍എമാരില്‍ ഒരാള്‍ മുഖ്യമന്ത്രിയാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി പ്രതിനിധി അഹമ്മദ്പട്ടേല്‍ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് കണ്‍വീനറും നിയമസഭാംഗവുമാണെന്നതാണ് ഉമ്മന്‍ചാണ്ടിയ്ക്കുള്ള മെച്ചം. മിക്ക ഘടകകക്ഷിനേതാക്കളും ആന്റണിയ്ക്ക് പകരം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വരണമെന്ന് ആഗ്രഹിയ്ക്കുന്നു.
പ്രതിസന്ധി ഘട്ടങ്ങളില്‍ പലപ്പോഴും സ്പീക്കര്‍ മുഖ്യമന്ത്രിയാകുന്ന പതിവുണ്ട്. ദില്ലിയിലുള്ളപിന്തുണയും വക്കത്തിന് അനുകൂലഘടകമാണ്. പക്ഷെ ഉമ്മന്‍ചാണ്ടിയ്ക്ക് പാര്‍ട്ടിയിലും ഘടകകക്ഷിനേതാക്കള്‍ക്കിടയിലും ഉള്ള സ്വീകാര്യത വക്കത്തിനില്ല.
വയലാര്‍ രവി, വി.എം. സുധീരന്‍ എന്നിവയാണ് മറ്റ് പേരുകള്‍. എംഎല്‍എ അല്ല എന്നതാണ് വയലാര്‍ രവിയ്ക്കുള്ള ഒരു പോരായ്മ. രണ്ടാമത് കരുണാകരപക്ഷം ശക്തമായി എതിര്‍ക്കും എന്നതും രവിയ്ക്ക് തടസ്സമാകും.
പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും സുധീരന്‍ മുഖ്യമന്ത്രിസ്ഥാനത്ത് വരുന്നതിനെ അനുകൂലിക്കുന്നവരാണ്. പക്ഷെ എ പക്ഷക്കാരനെങ്കിലും ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ പല നേതാക്കളുമായി കഴിഞ്ഞ കുറെക്കാലമായി സുധീരന്‍ അകന്നുകഴിയുകയാണ്.












Click it and Unblock the Notifications