പുതിയ മുഖ്യമന്ത്രി;യോഗം ഇന്ന്
തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ആഗസ്ത് 30 തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയ്ക്ക് യോഗം ചേരും.
കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തിന് മുമ്പ് കേരളത്തിന്റെ ചുമതലയുള്ള അഹമ്മദ് പട്ടേല്‍ എംഎല്‍എമാരെ ഓരോരുത്തരായി കാണും. നിയമസഭാകക്ഷിയോഗത്തിന് മുമ്പ് പുതിയ മുഖ്യമന്ത്രി ആരായിരിക്കണമെന്നത് സംബന്ധിച്ച് സമവായമുണ്ടാക്കാനാണ് ഇത്.
ഘടകക്ഷിനേതാക്കളുമായും അഹമ്മദ് പട്ടേല്‍ ചര്‍ച്ച നടത്തും. കേന്ദ്രപ്രതിരോധമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയും പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള കേന്ദ്രനിരീക്ഷകരായി തിങ്കളാഴ്ച വൈകുന്നേരത്തോടെ തിരുവനന്തത്തെത്തും.
എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും തിങ്കളാഴ്ച രാവിലെ തന്നെ തലസ്ഥാനത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications