Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടിയ്ക്ക് സാദ്ധ്യത ഏറുന്നു

തിരുവനന്തപുരം: ചര്‍ച്ചകള്‍ മുന്നേറുമ്പോള്‍ പുതിയ മുഖ്യമന്ത്രിയുടെ കസേര ഉമ്മന്‍ ചാണ്ടി സ്വന്തമാക്കാന്‍ സാദ്ധ്യത കൂടുന്നതായാണ് കാണുന്നത്.

ഇതിനൊപ്പം മത്സരിയ്ക്കുന്നത് സ്പീക്കര്‍ വക്കം പുരുഷോത്തമനാണ്. ഒരു ഈഴവ സമുദായക്കാരനെ മുഖ്യമന്ത്രിയാക്കണമെന്ന സമ്മര്‍ദ്ദതന്ത്രമാണ് വക്കം പുരുഷോത്തമന്‍ പയറ്റുന്നത്. ഇതിനായി എസ്.എന്‍.ഡി.പിയേയും അദ്ദേഹം ഉപയോഗിയ്ക്കുന്നുണ്ട്. ഇതിന് കരുണാകരന്റെ പിന്തുണ നേടാനും വക്കം വേണ്ട ചരടുകള്‍ വലിയ്ക്കുന്നുണ്ട്.

എന്നാല്‍ കോണ്‍ഗ്രസ് എം എല്‍ എ മാരില്‍ ഭൂരിഭാഗവും ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കുന്നതിനോടാണ് അനുകൂലിയ്ക്കുന്നത്. പ്രത്യേക സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കാനാവാത്ത സാഹചര്യമുണ്ടായാല്‍ മറ്റൊരു കടുത്ത എ വിഭാഗക്കാരനും ആ ഗ്രൂപ്പിന്റെ പ്രധാന തന്ത്രജ്ഞനുമായ ആര്യാടന്‍ മുഹമ്മദിനായിരിയ്ക്കും നറുക്ക്.

എന്നാല്‍ ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കുന്നതിനോടാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്ത്വത്തിന് താല്പര്യം. എം എല്‍ എ മാരുടെ അഭിപ്രായം മാത്രം കണക്കിലെടുത്തായിരിയ്ക്കും പുതിയ മുഖ്യമന്ത്രിയെ തീരുമാനിയ്ക്കുന്നതെന്നാണ് കേന്ദ്ര നേതൃത്ത്വം പറയുന്നത്. ഇത് അപ്പടി നടപ്പാക്കുകയാണെങ്കില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാവുമെന്നതിന് സംശയം വേണ്ട. കോണ്‍ഗ്രസിലും എ ഗ്രൂപ്പിലും ഉമ്മന്‍ ചാണ്ടിയെപോലെ ജനസമ്മതനായ മറ്റൊരു നേതാവില്ല. ചില ഐ ഗ്രൂപ്പ് എം എല്‍ എ മാര്‍ പോലും ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ചേയ്ക്കും. മാത്രമല്ല ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണയും ഈ 60 കാരന് കിട്ടും. കോണ്‍ഗ്രസിലെ മൂന്നാം ഗ്രൂപ്പ് പരസ്യമായി ഉമ്മന്‍ ചാണ്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.

കരുണാകരനെ സ്വാധീനിയ്ക്കാനുള്ള വക്കത്തിന്റെ ശ്രമം വിജയിയ്ക്കുമോയെന്ന് കണ്ടറിയണം. കരുണാകരന്‍ വക്കത്തോട് അനുകൂല നയം സ്വീകരിച്ചാലും പല ഐ ഗ്രൂപ്പ് എം എല്‍ എ മാര്‍ക്കും ഇത് അത്ര സ്വീകാര്യമായിരിയ്ക്കില്ല. കരുണാകരന്‍ വക്കത്തെ ശക്തമായി പിന്തുണയ്ക്കുകയും ചില ഐ ഗ്രൂപ്പ് എം എല്‍ എ മാര്‍ അതിനെതിരായി അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്താല്‍ അത് ഐ ഗ്രൂപ്പിന്റെ അംഗ സംഖ്യ കുറയ്ക്കാനേ സഹായിയ്ക്കൂ എന്നത് കരുണാകരനെ അലട്ടുന്നുണ്ട്. ഈ ഐ ഗ്രൂപ്പ് എം എല്‍ എ മാരെ സര്‍വാത്മനാ സ്വീകരിയ്ക്കാന്‍ എ ഗ്രൂപ്പ് തയ്യാറാവുകയും ചെയ്യും. വീണ്ടും കൂടുതല്‍ കെ.വി.തോമസ് മാരെ സൃഷ്ടിയ്ക്കണമോ എന്നതാണ് കരുണാകരന്റെ മുന്നിലുള്ള സമസ്യ.

മുന്നണിയിലെ പ്രധാന കക്ഷികളും ഉമ്മന്‍ ചാണ്ടിയെ ആയിരിയ്ക്കും പിന്തുണയ്ക്കുക. ഇക്കാര്യത്തില്‍ പരസ്യമായി മറ്റ് കക്ഷികളുടെ അഭിപ്രായം ഹൈകമാണ്ട് പരിഗണിയ്ക്കില്ലെങ്കിലും ഇതിനും പ്രധാന്യമുണ്ടാവും. ആന്റണിയുടെ രാജിയ്ക്ക് ശേഷം ആഗസ്റ് 30 തിങ്കളാഴ്ച രാവിലെ മുസ്ലിം ലീഗ് നേതാവും കേന്ദ്ര മന്ത്രിയുമായ അഹമ്മദ് സോണിയാ ഗാന്ധിയെ കണ്ടത് ഈ സാഹചര്യത്തില്‍ പ്രാധാന്യമര്‍ഹിയ്ക്കുന്നു.

ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കുകയാണെങ്കില്‍ വക്കം പുരുഷോത്തമനെ ഉപ മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആക്കാമെന്ന ഒരു ഉപാധിയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അത്ര പെട്ടെന്നൊന്നും ഇതിന് വഴങ്ങാന്‍ വക്കം പുരുഷോത്തമന്‍ തയാറല്ല.

വക്കം പുരുഷോത്തമന്‍ സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞാല്‍ സ്പീക്കറാവാനുള്ള സാദ്ധ്യ മുന്‍ സ്പീക്കറായ തേറമ്പില്‍ രാമകൃഷ്ണനാണ്.

ഉമ്മന്‍ ചാണ്ടിയെ ഐ വിഭാഗം ശക്തമായി എതിര്‍ത്താലും അവര്‍ക്ക് വേണ്ടത്ര എം എല്‍ എ മാരില്ലെന്നതാണ് പ്രധാന പോരായ്മ. 20 ന് താഴെ എം എല്‍ എ മാര്‍ മാത്രമേ അവര്‍ക്കുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+