പികെവിയുടെ നില മെച്ചപ്പെട്ടു
ദില്ലി: ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എഐഐഎംഎസ്) ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും സിപിഐ ലോക്സഭാ കക്ഷി നേതാവുമായ പി.കെ. വാസുദേവന്‍നായരുടെ ആരോഗ്യനില മെച്ചപ്പെട്ടു.
പ്രമേഹരോഗിയായ പികെവിയുടെ കാലിലെ മുറിവ് ഉണങ്ങാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ 20നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 21ന് കാലില്‍ ശസ്ത്രക്രിയ നടത്തി. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതായിരുന്നു.
എന്നാല്‍ നെഞ്ചില്‍ നീര്‍ക്കെട്ടും ശ്വാസതടസ്സവും കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇപ്പോള്‍ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications