ഉമ്മന്‍ ചാണ്ടിയ്ക്ക് 53 പേരുടെ പിന്തുണ
തിരുവനന്തപുരം: കോണ്‍ഗ്രസ് എം.എല്‍.എ മാരില്‍ 53 പേരാണ് ഉമ്മന്‍ ചാണ്ടിയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചത്.
വെറും അഞ്ച് പേരാണ് വക്കം പുരുഷോത്തമന്റെ പേര് നിര്‍ദ്ദേശിച്ചത്. ഇവര്‍ ഐ വിഭാഗം എം എല്‍ എ മാരായിരുന്നു. എന്നാല്‍ നാല് ഐ വിഭാഗം എം എല്‍ എ മാര്‍ നിര്‍ദ്ദേശിച്ചത് ഉമ്മന്‍ ചാണ്ടിയുടെ പേരായിരുന്നു. മറ്റ് ഗ്രൂപ്പുകളിലുള്ളവര്‍ എല്ലാം തന്നെ ഉമ്മന്‍ ചാണ്ടിയുടെ പേരാണ് നിര്‍ദ്ദേശിച്ചത്.
കേന്ദ്ര നേതാക്കളെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടപ്പോഴാണ് ഇവര്‍ ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. എം പി ഗംഗാധരന്‍ മാത്രം വ്യത്യസ്ഥമായ നിലപാടാണ് എടുത്തത്. ആന്റണി തന്നെ മുഖ്യമന്ത്രിയായി തുടര്‍ന്നാല്‍ മതി എന്നായിരുന്നു ഗംഗാധരന്റെ നിലപാട്.












Click it and Unblock the Notifications