ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി ആഗസ്ത് 31 ചൊവാഴ്ച ഉച്ചയ്ക്ക് 12.30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കും.
ആഗസ്ത് 30 തിങ്കളാഴ്ച രാത്രി 8.30ന് നിയമസഭാഹാളില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗമാണ് ഉമ്മന്‍ചാണ്ടിയെ പുതിയ നേതാവായി തിരഞ്ഞെടുത്തത്. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയും യുഡിഎഫിന്റെ കത്തുമായി രാത്രി 9.45ന് ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിയ്ക്കുന്നതിനുള്ള അനുവാദം ചോദിച്ചു.
ഗവര്‍ണര്‍ അത് അംഗീകരിച്ചതിനെ തുടര്‍ന്നാണ് ചൊവാഴ്ച സത്യപ്രതിജ്ഞ നടക്കുക. കോണ്‍ഗ്രസില്‍ നിന്ന് ഉമ്മന്‍ചാണ്ടി മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യുക. ഘടകകക്ഷികളില്‍ ജേക്കബും പിള്ളയും സത്യപ്രതിജ്ഞ ചെയ്യില്ല. ഉമ്മന്‍ചാണ്ടിക്കൊപ്പം പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, ഗൗരിയമ്മ, എം.വി. രാഘവന്‍ എന്നിവര്‍ മാത്രമേ സത്യപ്രതിജ്ഞ ചെയ്യൂ. ആര്‍എസ്പി ബി യുടെ കാര്യവും വ്യക്തമായിട്ടില്ല.












Click it and Unblock the Notifications