ആര്‍എസ്പി(ബി)യിലും ഭിന്നത
തിരുവനന്തപുരം: ആര് മന്ത്രിയാകണമെന്നതിനെച്ചൊല്ലി ആര്‍എസ്പി(ബി)യില്‍ ഭിന്നത. ഇക്കാര്യം സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടേറിയറ്റ് ഇത്വരെ തീരുമാനിയ്ക്കാത്തതാണ് കാരണം.
അതേ സമയം സത്യപ്രതിജ്ഞ ചെയ്യാന്‍ തന്നെ പരിഗണിയ്ക്കണമെന്നാവശ്യപ്പെട്ട് ബാബു ദിവാകരന്‍ നിയുക്തമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് കത്ത് നല്കിയിട്ടുണ്ട്. തങ്ങളുടെ മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ സത്യപ്രതിജ്ഞ മാറ്റിവയ്ക്കാന്‍ എ.വി. താമരാക്ഷന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് കോണ്‍ഗ്രസ് തയ്യാറായില്ല.
സപ്തംബര്‍ രണ്ടിന് ചേരുന്ന ആര്‍എസ്പി(ബി)യുടെ സെക്രട്ടേറിയറ്റ് യോഗം പുതിയ മന്ത്രിയെ തിരഞ്ഞെടുക്കുമെന്ന് താമരാക്ഷന്‍ അറിയിച്ചു. ഷിബു ബേബി ജോണും ആര്‍എസ്പിയുടെ മന്ത്രിസ്ഥാനത്തിന് ശ്രമിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications