കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്പി ബി പിളര്‍ന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആര് മന്ത്രിയാകണം എന്ന തര്‍ക്കം മൂലം ആര്‍എസ്പി(ബി) പിളര്‍ന്നു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയില്‍ ബാബു ദിവാകരന്‍ മന്ത്രിയാകേണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.വി. താമരാക്ഷന്‍ നിലപാടെടുത്തതാണ് പാര്‍ട്ടിയ്ക്കുള്ളില്‍ പ്രതിസന്ധി മൂര്‍ച്ഛിപ്പിച്ചത്.

ആഗസ്ത് 31 ചൊവാഴ്ച രാവിലെ തന്നെ ബാബു ദിവാകരനോട് അടുപ്പമുള്ള ആര്‍എസ്പി(ബി) സംസ്ഥാനസമിതി, സെക്രട്ടേറിയറ്റ് അംഗങ്ങള്‍ യോഗം ചേര്‍ന്ന് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും എ.വി. താമരാക്ഷനെ പുറത്താക്കിയതായി പ്രഖ്യാപിച്ചു. ഇതോടെ പാര്‍ട്ടി പിളര്‍ന്നിരിയ്ക്കുകയാണ്. ആര്‍എസ്പി(ബി) നേതാക്കളായ കെ.സി. വാമദേവന്‍, ശങ്കര്‍ദാസ് എന്നിവര്‍ ബാബു ദിവാകരന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. താമരാക്ഷനും ഷിബു ബേബി ജോണും അവരുടെ നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.

എ.വി. താമരാക്ഷനെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതായി വാമദേവന്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാബു ദിവാകരനെ മന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന് വാമദേവന്‍ ഉമ്മന്‍ചാണ്ടിയോടഭ്യര്‍ത്ഥിച്ചെങ്കിലും ഈ അപേക്ഷ കോണ്‍ഗ്രസ് തള്ളി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X