കോളകള്‍ക്കെതിരെ ദേശീയ പ്രക്ഷോഭം
ദില്ലി: ബഹുരാഷ്ട്ര കുത്തകകളായ കൊക്ക കോളയ്ക്കും പെപ്സി കോളയ്കുംഎതിരെ ദേശീയ പ്രക്ഷോഭം സംഘടിപ്പിയ്ക്കാന്‍ സംഘടനകള്‍ തയ്യാറെടുക്കുന്നു.
ഇപ്പോള്‍ പല സംസ്ഥാനങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ ദേശീയ തലത്തിലേയ്ക്ക് വ്യാപിപ്പിയ്ക്കുകയാണ് ലക്ഷ്യം. ഇതിന്റെ മുന്നോടിയായി പ്ലാച്ചിമടയിലും രാജ്യത്തിന്‍െറ മറ്റ് ഭാഗങ്ങളിലും കോളക്കമ്പനികള്‍ക്കെതിരെ സമരം നടത്തിക്കൊണ്ടിരിക്കുന്ന വിവിധസംഘടനകളുടെ പ്രതിനിധികള്‍ സെപ്തംബര്‍ ഒന്ന് ബുധനാഴ്ച ഡല്‍ഹിയില്‍പ്രതിഷേധ ധര്‍ണ്ണ നടത്തി.
ദേശീയ പ്രക്ഷോഭം സംഘടിപ്പിയ്ക്കുന്നതിനെ കുറിച്ച് ആലോചിയ്ക്കുന്നതിനായി സപ്തംബര്‍ 18,19 തീയ്യതികളില്‍ വിവിധ സംഘടനകള്‍ ദില്ലിയില്‍ യോഗം ചേരുന്നുണ്ട്.
എട്ട് സംസ്ഥാനങ്ങളില്‍ പ്ലാച്ചിമടയിലേതുപോലെ പ്രക്ഷോഭം നടക്കുന്നുണ്ട്. സിഞ്ചാവര്‍(ബലിയ,യു.പി), രാജാ തലാബ്, മേദിഗഞ്ച്(വാരാണസി, യു.പി), സതാരിയ(ജോണ്‍പൂര്‍, യു.പി), കലാദെര(രാജസ്ഥാന്‍), കുദുസ് താനെ(മഹാരാഷ്ട്ര), ശിവഗംഗ(തമിഴ്നാട്), ജംഷേദ്പുര്‍ (ജാര്‍ഖണ്ഡ്), ഹാജിപ്പൂര്‍(ബീഹാര്‍), 24 പര്‍ഗാനാസ്(പശ്ചിമ ബംഗാള്‍), ഹരിയാന എന്നിവിടങ്ങളിലാണ് സമരം നടക്കുന്നത്.












Click it and Unblock the Notifications