അഴിയൂരില്‍ സിപിഎം-ആര്‍.എസ്.എസ് സംഘട്ടനം
കോഴിക്കോട്: വടകരയിലെ അഴിയൂര്‍ ചുങ്കത്ത് സിപിഎം-ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും ഒരു ആര്‍. എസ്. എസ് പ്രവര്‍ത്തകനും പരിക്കേറ്റു.
കൊടി മരം നശിപ്പിച്ചത് സംബന്ധിച്ച് ഓണദിവസം ഉണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.
സിപിഎം പ്രവര്‍ത്തകരായ സിറാജ്, ഷിറേഷ്, ജെജേഷ് എന്നിവര്‍ക്കും ആര്‍.എസ്.എസുകാരനായ രാജനുമാണ് പരിക്കേറ്റത്. ഇവരെ മാഹി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഴിയൂര്‍ ചുങ്കത്തെ സി.പി.ഐ.എം, സി.ഐ.ടി.യു വിഭാഗങ്ങളുടെ കൊടിമരങ്ങളാണ് നശിപ്പിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ പ്രവര്‍ത്തകര്‍ അഴിയൂരില്‍ പ്രകടനം നടത്തി.












Click it and Unblock the Notifications