Get Updates
Get notified of breaking news, exclusive insights, and must-see stories!

ജേക്കബ് ഉമ്മന്‍ ചാണ്ടിയെകണ്ടു

തിരുവനന്തപുരം: ടി.എം. ജേക്കബ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സെക്രട്ടേറിയറ്റില്‍ എത്തി കണ്ടു. ജേക്കബിനൊപ്പം മറ്റൊരു കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എം എല്‍ എ ആയ ജോണി നെല്ലൂരും ഉണ്ടായിരുന്നു.

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിയ്ക്കാത്തതിലുള്ള പ്രതിഷേധം അറിയിയ്ക്കാനല്ല പകരം തങ്ങള്‍ എക്കാലവും ഐക്യമുന്നണിയുടെ മേന്മയ്ക്ക് വേണ്ടി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളു എന്ന് ഉമ്മന്‍ ചാണ്ടിയെ ധരിപ്പിയ്ക്കുക മാത്രമായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ജേക്കബ് പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച 20 മിനിട്ടോളം നീണ്ടു.

ഐക്യമുന്നണിയിലെ ഒരു കക്ഷി എന്ന നിലയ്ക്ക് തങ്ങളെ വിശ്വസിയ്ക്കണമെന്നും ജേക്കബ് ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടു.

ജേക്കബിനെ മാറ്റി നിറുത്തി ജോണി നെല്ലൂരിനെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിയ്ക്കാനുള്ള ശ്രമങ്ങള്‍ രഹസ്യമായി കോണ്‍ഗ്രസ് നടത്തുന്നുണ്ട്. കേരള കോണ്‍ഗ്രസ് (ജേക്കബ്) നെ പിളര്‍ത്താനുള്ള തന്ത്രമാണ് ഇത്. പിളര്‍ത്തി തളര്‍ത്തിയാല്‍ ജേക്കബിന്റെ അവകാശവാദങ്ങള്‍ക്ക് വഴിപ്പെടേണ്ടതില്ലെന്നതാണ് കോണ്‍ഗ്രസിന്റെ മനസ്സിലിരിപ്പ്. എന്നാല്‍ ഈ ശ്രമം വേണ്ടത്ര വിജയിച്ചില്ലെന്നതാണ് ജേക്കബ് -ജോണി സന്ദര്‍ശനത്തില്‍ നിന്ന് മനസ്സിലാവുന്നത്.

രാവിലെ ജോണി നെല്ലൂര്‍ മാത്രം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിയ്ക്കുന്നതായി തലസ്ഥാനത്ത് സെപ്തംബര്‍ ഒന്ന് ബുധനാഴ്ച രാവിലെ വാര്‍ത്ത പരന്നിരുന്നു. ഈ അഭ്യൂഹത്തിന് അറുതി വരുത്തിക്കൊണ്ടാണ് ഇരുവരും ഒന്നിച്ച് മുഖ്യമന്ത്രിയെ കാണാനെത്തിയത്.

ഇതിനിടെ ജേക്കബിനെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിയ്ക്കാത്തതില്‍ പാര്‍ത്രിയാര്‍ക്കീസ് വിഭാഗം പ്രതിഷേധിച്ചിട്ടുണ്ട്. പാര്‍ത്രിയാര്‍ക്കീസ് ബാവ ഈ പ്രതിഷേധം സോണിയാ ഗാന്ധിയെ തന്നെ അറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഉമ്മന്‍ ചാണ്ടി പാര്‍ത്രിയാര്‍ക്കീസ് വിഭാഗത്തിന്റെ എതിര്‍ വിഭാഗത്തിലുള്ള ആളായതുകൊണ്ടാണ് ഈ മാറ്റിനിറുത്തലുണ്ടായതെന്നും പാര്‍ത്രിയാര്‍ക്കീസ് ബാവ സോണിയയെ അറിയിച്ചിട്ടുണ്ടത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+