സൂപ്പിയും ചെര്‍ക്കളവും മാറും?
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മുസ്ലീം ലീഗ് മന്ത്രിമാരായി നാലകത്ത് സൂപ്പിയും ചെര്‍ക്കളം അബ്ദുള്ളയും ഉണ്ടാവാനിടയില്ല.
ഇതിന് പകരം രണ്ട് പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനാണ് ലീഗ് ഉദ്ദേശിയ്ക്കുന്നത്. എന്നാല്‍ ലീഗിനകത്ത് ഇതിനെതിരെ കടുത്ത സമ്മര്‍ദ്ദമുണ്ട്. ചെര്‍ക്കളത്തിനെ മാറ്റുന്നതിനെതിരെയാണ് പ്രധാനമായും സമ്മര്‍ദ്ദം.
കോണ്‍ഗ്രസ് മന്ത്രിമാരെ തീരുമാനിച്ച ശേഷമേ തങ്ങളുടെ മന്ത്രിമാരുടെ പേരുകള്‍ തീരുമാനിയ്ക്കുകയുള്ളു എന്നാണ് ലീഗ് വ്യക്തമാക്കുന്നത്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ മന്ത്രിമാരെ തീരുമാനിയ്ക്കാനായി ലീഗ് പാര്‍ലമെന്ററി ബോര്‍ഡ് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു. ഓഗസ്റ് 31 ചൊവാഴ്ച വൈകീട്ടായിരുന്നു യോഗം.
ആന്റണി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന നാല് ലീഗ് മന്ത്രിമാരില്‍ പി.കെ. കുഞ്ഞാലിക്കുട്ടി മാത്രമാണ് ചൊവാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. ഡോ. എം.കെ. മുനീറും ഈ മന്ത്രിസഭയിലുണ്ടാകുമെന്നാണറിയുന്നത്.


Click it and Unblock the Notifications