വിദ്യാഭ്യാസം വിട്ടുകൊടുക്കില്ല: ലീഗ്
തിരുവനന്തപുരം: വിദ്യാഭ്യാസവകുപ്പ് കോണ്‍ഗ്രസിനെന്നല്ല ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് മുസ്ലിം ലീഗ്.
ഇക്കാര്യം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ലീഗ് കേന്ദ്രമന്ത്രി ഇ. അഹമ്മദിനെ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാണക്കാട് ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗത്തിലും ലീഗ് എംഎല്‍എമാരുടെ യോഗത്തിലും ആണ് ഈ തീരുമാനമെടുത്തത്.
അതേ സമയം കുഞ്ഞാലിക്കുട്ടിയ്ക്ക് പുറമെ ആരെയൊക്കെ ലീഗില്‍ മന്ത്രിയാക്കണമെന്നത് സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. മുനീറിനെക്കൂടി മന്ത്രിസ്ഥാനത്ത് നിലനിര്‍ത്തും. വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി, തദ്ദേശസ്വയംഭരണമന്ത്രി ചെര്‍ക്കളം അബ്ദുള്ള എന്നിവരെ മാറ്റണോ അതോ ഇവരുടെ വകുപ്പുകള്‍ വച്ചുമാറിയാല്‍ മതിയോ എന്നത് സംബന്ധിച്ച് ഇപ്പോഴും തര്‍ക്കം തുടരുന്നു.












Click it and Unblock the Notifications