Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടി ദില്ലിയ്ക്ക്

തിരുവനന്തപുരം: മന്ത്രിസഭാവിപുലീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ചാണ്ടി സപ്തംബര്‍ രണ്ട് വ്യാഴാഴ്ച ദില്ലിയ്ക്ക് തിരിയ്ക്കും. അതിന് മുന്നോടിയായി കോണ്‍ഗ്രസില്‍ നിന്ന് ആരെയൊക്കെ മന്ത്രിമാരാക്കണം എന്നത് സംബന്ധിച്ച പ്രാഥമിക ധാരണകള്‍ രൂപപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് ചര്‍ച്ചകള്‍ തുടങ്ങി.

എംഎല്‍എമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ടാണ് ചര്‍ച്ചകള്‍ നടത്തുന്നത്. മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ കരുണാകരന്റെ നിര്‍ദേശങ്ങളും കണക്കിലെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ പ്രസ്താവിച്ചിരുന്നു. യുഡിഎഫ് കണ്‍വീനറുടെ കാര്യത്തിലും ദില്ലിയില്‍ തീരുമാനമുണ്ടാകും.

മുഖ്യമന്ത്രിസ്ഥാനം എ ഗ്രൂപ്പ് കൈയില്‍വച്ചിരിയ്ക്കുന്നതിനാല്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ഐ ഗ്രൂപ്പ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കെ. മുരളീധരനെ യുഡിഎഫ് കണ്‍വീനര്‍ ആക്കണം എന്നതാണ് ഐ ഗ്രൂപ്പ് മുന്നോട്ട്വച്ച ആവശ്യം. മൂന്ന് മന്ത്രിസ്ഥാനം തങ്ങള്‍ക്ക് നല്കണമെന്നും ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+