കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വകുപ്പില്ലാതെ പുതിയ മന്ത്രിമാര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പുതിയ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി വകുപ്പുകള്‍ തിരിച്ച് നല്‍കിയിട്ടില്ല. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷമേ അത് ഉണ്ടാകാനിടയുള്ളു.

ഇപ്പോള്‍ എല്ലാ വകുപ്പും മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഇല്ല. അദ്ദേഹം മന്ത്രിമാരെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചയാക്കായി ദില്ലിയില്‍ പോവുകയാണ്. ഇപ്പോള്‍ തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന് ഭരണ കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കാനുമാവുന്നില്ല. അതുകൊണ്ട് തന്നെ ഭരണം സ്തംഭിച്ചിരിയ്ക്കുകയാണ്.

വകുപ്പുകള്‍ സംബന്ധിച്ച് ഇപ്പോള്‍ തന്നെ തര്‍ക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. മുസ്ലിം ലീഗ് കൈയില്‍ വച്ചിരുന്ന വിദ്യാഭ്യാസ വകുപ്പാണ് പ്രധാന തര്‍ക്ക വിഷയം. ഇത് തങ്ങള്‍ക്ക് വേണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇത് കേരളത്തിലെ കോണ്‍ഗ്രസുകാരുടെ നിലപാടല്ല. മറിച്ച് എ ഐ സി സി യുടെ നിര്‍ദ്ദേശമാണ്. അതുകൊണ്ട് തന്നെ ഇതില്‍ നിന്ന് പിന്നോട്ട് പോകാനുള്ള സാദ്ധ്യത കുറവാണ്. ബാലകൃഷ്ണപിള്ളയേയും ടി.എം. ജേക്കബിനേയും സത്യപ്രതിജ്ഞ ചെയ്യിയ്ക്കേണ്ടെന്നതും ഹൈകമാന്റിന്റെ നിര്‍ദ്ദേശമായിരുന്നു. ഇത് നടപ്പാക്കിയ സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ വിഭജനകാര്യത്തിലും ഹൈകമാന്റിന്റെ നിലപാട് നടപ്പാക്കാനാണ് സാദ്ധ്യത.

വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനമാണ് കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഐക്യമുന്നണിയ്ക്കുണ്ടായ പരാജയത്തിന് പ്രധാന കാരണമെന്നാണ് ഹൈകമാന്റിന്റെ വിലയിരുത്തല്‍. അന്ന് കെ.പി.സി.സി. അദ്ധ്യക്ഷനായിരുന്ന പി.പി. തങ്കച്ചന്‍ ഇത് കാണിച്ച് ഹൈകമാന്റിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നീട് ഹൈകമാന്റ് പ്രതിനിധികള്‍ കേരളത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ മാരുമായി നടത്തിയ ചര്‍ച്ചകളില്‍ എം.എല്‍.എ. മാരും ഇതേ വികാരം പ്രകടിപ്പിച്ചു. അതാണ് ഹൈക്കമാന്റ് ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്ക് തയാറാവാത്തത്.

ലീഗിതിനെ ശക്തമായി നേരിടുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്ന് ഇതിനകം തന്നെ ലീഗ് വ്യക്തമാക്കി കഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X