ഉമ്മന്‍ചാണ്ടി വിഎസിനെ കണ്ടു
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സപ്തംബര്‍ ഒന്ന് ബുധനാഴ്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ കണ്ടു.
അസുഖം മൂലം ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി വീട്ടില്‍ വിശ്രമിയ്ക്കുന്ന വിഎസ് കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. ഇരുവരം ഏതാണ്ട് അരമണിക്കൂറോളം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
കേരളത്തിന്റെ മൊത്തം പ്രശ്നങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തതെന്ന് പിന്നീട് ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു. ജനങ്ങളുടെ താല്പര്യം സംരക്ഷിയ്ക്കുകയാണല്ലോ രാഷ്ട്രീയക്കാരുടെ കടമ. കേന്ദ്രത്തില്‍ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങള്‍ക്ക് വേണ്ടി യോജിച്ച് പൊരുതും. ഇക്കാര്യത്തില്‍ അദ്ദേഹം നല്ല അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്കിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേന്ദ്രത്തില്‍ യുപിഎ അംഗീകരിച്ച പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കുമോ ഇവിടുത്തെ ഭരണമെന്നാണ് താന്‍ മുഖ്യമന്ത്രിയോട് ചോദിച്ച പ്രധാന ചോദ്യമെന്ന് വിഎസ് പറഞ്ഞു. ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പ്രതിപക്ഷത്തിന് വലിയ ഉത്തരവാദിത്വമുണ്ടെന്നും ആ കടമ താന്‍ ഭാവിയിലും അതുപോലെ നിറവേറ്റുമെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications