ഇറാഖില്‍ നേപ്പാളികളെ വധിച്ചതില്‍ പ്രതിഷേധം
ഇറാഖ്: ഇറാഖില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയ12 നേപ്പാളികളെ വധിച്ചതില്‍ പ്രതിഷേധം വ്യാപകം. ഈ ക്രൂരക്യത്യത്തെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു.- യുഎസ് ആഭ്യന്തരവക്താവ് റിച്ചാര്‍ഡ് ബൗച്ചര്‍ പറഞ്ഞു.
നേപ്പാളികളെ വധിയ്ക്കുന്നതിന്റെ വീഡിയോ ചിത്രവും തീവ്രവാദികള്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു വെബ്സൈറ്റിലാണ് ഇത് കാണിക്കുന്നത്. ഒരാളെ കഴുത്തറുത്തും മറ്റ് 11 പേരെ വെടിവച്ചുമാണ് കൊല്ലുന്നത്.
നേപ്പാളി സര്‍ക്കാരുമായി യുഎസ് ബന്ധപ്പെട്ടുവരികയാണെന്നും റിച്ചാര്‍ഡ് ബൗച്ചര്‍ പറഞ്ഞു. ഇറാഖില്‍ ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താന്‍ യുഎസ് പ്രവര്‍ത്തിയ്ക്കുമെന്നും ബൗച്ചര്‍ വ്യക്തമാക്കി.
നേപ്പാളിലും അക്രമം
കാഠ്മണ്ഡു: നേപ്പാളില്‍ പ്രതിഷേധം ഇരമ്പുകയാണ്. ഇവിടെ ഒരു മുസ്ലിം പള്ളി പ്രതിഷേധക്കാര്‍ തകര്‍ത്തു. നേപ്പാളില്‍ ബന്ദികളാക്കിയ കരാര്‍ ജീവനക്കാരെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിയ്ക്കുന്നു. നേപ്പാളില്‍ നിന്നുള്ള ജോലിക്കാരെ ഇറാഖിലേക്ക് അയയ്ക്കരുതെന്നായിരുന്നു തീവ്രവാദികള്‍ ഉന്നയിച്ചിരുന്ന ആവശ്യം.












Click it and Unblock the Notifications