ആന്റണി അഞ്ജനത്തിലേക്ക്
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ആന്റണി ക്ലിഫ് ഹൗസിന്റെ പടികളിറങ്ങും. വീണ്ടും വഴുതക്കാട് കോട്ടണ്‍ഹില്‍ സ്കൂളിനടുത്ത് ഈശ്വരിവിലാസം റോഡിലെ സ്വന്തം വീടായ അഞ്ജനത്തിലേക്ക് മാറും.
ആന്റണി മുഖ്യമന്ത്രിയായി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറ്റിയ ശേഷം അഞ്ജനം കഴിഞ്ഞ മൂന്ന് വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇടയ്ക്കൊന്ന് പെയിന്റ് ചെയ്ത് മോടിപിടിപ്പിച്ചു.
ആന്റണിയുടെ പുസ്തകശേഖരം സൂക്ഷിയ്ക്കാനുള്ള സൗകര്യമൊരുക്കുകയാണ് ഇനി ചെയ്യാനുള്ള ഏക പണി. പണികള്‍ തിരക്കിട്ട് തീര്‍ക്കാന്‍ ഭാര്യ എലിസബത്ത് ബാങ്ക് ജോലിയ്ക്ക് അവധി നല്കി അറ്റകുറ്റപ്പണികള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിയ്ക്കുകയാണ്.
ആന്റണി ക്ലിഫ് ഹൗസിന്റെ പടിയിറങ്ങുന്നതോടെ അവിടേക്ക് മറ്റൊരാള്‍ വരും. പുതിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.












Click it and Unblock the Notifications