ഗണേഷ്കുമാറിനെ പുറത്താക്കാന്‍ നീക്കം
തിരുവനന്തപുരം: കെ. ബി. ഗണേഷ്കുമാര്‍ എംഎല്‍എയെ കേരള കോണ്‍ഗ്രസ്-ബിയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം നടക്കുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയാണ് ഈ നീക്കത്തിന് പിന്നില്‍.
ഗണേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതു സംബന്ധിച്ച് പിള്ള പാര്‍ട്ടിയിലെ പ്രധാനനേതാക്കളുമായി ചര്‍ച്ച നടത്തി. ഗണേഷിനെ പുറത്താക്കിയില്ലെങ്കില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കുകയെങ്കിലും ചെയ്യണമെന്ന നിലപാടിലാണ് പിള്ള.
പിള്ളയെ മന്ത്രിയാക്കില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസെത്തിയതോടെ യുഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന് ഗണേഷ്കുമാര്‍ പ്രസ്താവന നടത്തിയതാണ് പിള്ളയെ ചൊടിപ്പിച്ചത്. തനിക്ക് പകരം ഗണേഷിനെ മന്ത്രിയാക്കുന്നതില്‍ പിള്ളക്ക് താത്പര്യമില്ലെന്നാണ് സൂചന.
പാര്‍ട്ടിയിലെ ചില പ്രശ്നങ്ങളെ ചൊല്ലി നേരത്തെ പിള്ളയും ഗണേഷും തമ്മില്‍ ആശയഭിന്നതയുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിനെ പിന്തുണയ്ക്കില്ലെന്ന നിലപാട് ശരിയല്ലെന്ന് ഗണേഷ് പരസ്യപ്രസ്താവന നടത്തിയത് പിള്ളയെ ചൊടിപ്പിച്ചിരുന്നു.












Click it and Unblock the Notifications