ഗുരുവായൂരില്‍ ഭക്തര്‍ക്ക് ക്യൂവില്‍ ഇരിയ്ക്കാം
ഗുരുവായൂര്‍: ഗുരുവായൂരില്‍ തിരക്ക് മൂലം ഭക്തര്‍ അനുഭവിയ്ക്കുന്ന കഷ്ടപ്പാടുകള്‍ കുറയ്ക്കാന്‍ ദേവസ്വം പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഭക്തര്‍ക്ക് ഇനി ക്ഷേത്രത്തിന് പുറത്ത് ക്യൂവില്‍ നിന്ന് കഷ്ടപ്പെടേണ്ട. പകരം അവര്‍ക്ക് മുന്‍ഗണനാക്രമമനുസരിച്ച് ഇരിയ്ക്കാനും വിശ്രമിയ്ക്കാനും വേണ്ട സൗകര്യമാണൊരുക്കുന്നത്.
ഇതിനായി കിഴക്കേനടയില്‍ മേല്പത്തൂര്‍ ഓഡിറ്റോറിയത്തിന് തൊട്ടു വടക്കായി മൂന്ന് നിലകളുള്ള ഒരു കെട്ടിടം നിര്‍മ്മിയ്ക്കും. കവി പൂന്താനത്തിന്റെ പേരിലായിരിക്കും ഈ കെട്ടിടം. ഓരോ നിലയിലും 9,000 ചതുരശ്ര അടി സ്ഥലമുണ്ടായിരിക്കും. താഴത്തെ നില സന്ദര്‍ശകര്‍ക്കിരിക്കാനുള്ള തുറന്ന സ്ഥലമായിരിക്കും. ഒന്നാം നിലയില്‍ ഭക്തര്‍ക്ക് ക്യൂവില്‍ കാത്തിരിയ്ക്കാനുള്ള മൂന്ന് ലോഞ്ചുകള്‍ ഉണ്ടായിരിക്കും. ഓരോ ലോഞ്ചിലും 300 സീറ്റുകള്‍ വീതം. ഇവിടെ കുടിവെള്ളവും കാപ്പിയും ചായയും ലഭിയ്ക്കും. മൂത്രപ്പുര, ടിവി സൗകര്യങ്ങളുണ്ടായിരിക്കും.
രണ്ടാം നില പ്രാര്‍ത്ഥനാ ഹാള്‍ ആയിരിക്കും. ഇവിടെ ഭക്തര്‍ക്ക് വിശ്രമിയ്ക്കാം. കെട്ടിടം നിര്‍മ്മിയ്ക്കാനുള്ള പദ്ധതിയ്ക്ക് ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞു. ഇപ്പോള്‍ നിര്‍ദേശം ദേവസ്വം കമ്മീഷണറുടെ പരിഗണനയിലാണ്. ഒരു കോടിയെങ്കിലും പദ്ധതിയ്ക്ക് ചെലവാകും. ഏതെങ്കിലും ഭക്തരില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പിലൂടെ ഈ തുക സമാഹരിയ്ക്കാനാണ് ശ്രമം. അതല്ലെങ്കില്‍ ദേവസ്വം തന്നെ സ്വന്തമായി തുക നല്കും.- ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ. അനില്‍കുമാര്‍ പറഞ്ഞു.
ഈ കെട്ടിടം സമയബന്ധിതമായും വേഗത്തിലും പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം പിഡബ്ല്യുഡി മേധാവി കെ.എന്‍. നാരായണന്‍ നമ്പൂതിരി പറഞ്ഞു. കിഴക്കേ നടയിലെ നടപ്പുര മഞ്ജുളാല്‍ ജംഗ്ഷന്‍ വരെ നീട്ടാനും പദ്ധതിയുണ്ട്. ഇത് നടപ്പായാല്‍ ഭക്തര്‍ക്ക് മഞ്ജുളാലില്‍ നിന്നും ക്ഷേത്രത്തിലേക്ക് വെയിലും മഴയും കൊള്ളാതെ എത്താം.
ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള ഭക്തജനപ്രവാഹം ഓരോ വര്‍ഷം കഴിയുന്തോറും വര്‍ധിയ്ക്കുകയാണ്. ഇപ്പോള്‍ ഒരു വര്‍ഷം ഏകദേശം മൂന്ന് കോടി ഭക്തര്‍ ക്ഷേത്രത്തിലെത്തുന്നതായാണ് കണക്ക്.












Click it and Unblock the Notifications