കരുണാകരന്‍ വീട് മാറുന്നു
തിരുവനന്തപുരം: കരുണാകരന്‍ തിരുവനന്തപുരം ജവഹര്‍ നഗറിലുള്ള അരാഫത്ത് എന്ന വീട്ടില്‍ നിന്ന് മാറുന്നു. വീട്ടിന്റെ രാശി ശരിയല്ലെന്നതാണത്രെ ഈ വാടക വീട് മാറാന്‍ പ്രധാന കാരണം.
തിരുവനന്തപുരത്ത് ശാസ്തമംഗലം പൈപ്പിന്‍ മൂട്ടിലുള്ള കൊട്ടാരത്തില്‍ ശാസ്ത എന്ന വീട്ടിലേയ്ക്കാണ് കരുണാകരന്‍ മാറുന്നത്. ഇപ്പോള്‍ താമസിയ്ക്കുന്ന വീട്ടിലിരുന്ന് പല രാഷ്ട്രീയ തന്ത്രങ്ങളും മെനഞ്ഞെങ്കിലും അതൊന്നും വേണ്ട ഫലം കണ്ടില്ല. അതിന്റെ സദ് ഫലങ്ങള്‍ ഒക്കെ തന്നെ മറ്റുള്ളവര്‍ക്ക് കിട്ടുകയാണ് ചെയ്തത്. ഇതിന് പ്രധാന കാരണം വീട്ടിന്റെ രാശി ശരിയല്ലാത്തതാണെന്നാണ് ജ്യോത്സ്യന്‍ കണ്ടെത്തിയത്. ഇതാണ് വീട് മാറാന്‍ കാരണം. പുതിയ വീട്ടിന്റെ രാശി വളരെ നന്നാണെന്നും ലീഡറുടെ ജ്യോത്സ്യന്‍ കണ്ടെത്തിയിട്ടുണ്ട്. അരാഫത്ത് വടക്ക് ദര്‍ശനമുള്ള വീടാണ്. ഇത് നന്നല്ലത്രെ. പുതിയ വീട് പടിഞ്ഞാറ് ദര്‍ശനമുള്ളതാണ്.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസത്തിനിടെ പല വീടുകളും കരുണാകരനും മകള്‍ പത്മജയും കൂടി കണ്ടിരുന്നു. അതില്‍ നിന്നാണ് വാടകയ്ക്കായി പൈപ്പിന്‍ മൂട്ടിലെ കൊട്ടാരത്തില്‍ ശാസ്ത എന്ന വീട് തിരഞ്ഞെടുത്തത്. എന്‍. രാമകൃഷ്ണന്‍ മന്ത്രിയായിരുന്നപ്പോള്‍ ഈ വീട്ടിലാണ് താമസിച്ചിരുന്നത്. ഈ ഇരു നില കെട്ടിടത്തിന് 11,000 രൂപയാണ് വാടക. താമസത്തിന് മുമ്പേ വേണ്ട അറ്റ കുറ്റ പണികള്‍ നടത്തുകയാണ് ഇപ്പോള്‍.












Click it and Unblock the Notifications