Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടി ഇന്ന് ദില്ലിക്ക്

തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് ഹൈക്കമാന്റുമായി ചര്‍ച്ച നടത്തുന്നതിന് സാധ്യതാലിസ്റുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സപ്തംബര്‍ രണ്ട് വ്യാഴാഴ്ച ദില്ലിയിലേക്ക് തിരിക്കും.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ ഉമ്മന്‍ചാണ്ടി ദില്ലിയിലെത്തും. ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സമയം തീരുമാനിച്ചിട്ടില്ല. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ചര്‍ച്ച നടക്കുമെന്നാണ് കരുതുന്നത്.

പുന:സംഘടന സംബന്ധിച്ച് വെള്ളിയാഴ്ച തന്നെ അന്തിമതീരുമാനമുണ്ടായേക്കും. ഞായറാഴ്ചയാണ് മന്ത്രിസഭാ വികസനം പൂര്‍ത്തിയാക്കുന്നത്. അന്ന് രാവിലെ 11 മണിക്ക് മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കും.

മന്ത്രിസഭാ വികസനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ദില്ലിയിലേക്ക് പോവുന്നതിന് മുന്നോടിയായി ഉമ്മന്‍ചാണ്ടി കെ. കരുണാകരന്‍, മുന്‍മുഖ്യമന്ത്രി എ. കെ. ആന്റണി എന്നിവരുമായി ചര്‍ച്ച നടത്തി. കരുണാകരന്റെ വീട്ടിലെത്തിയാണ് ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയത്. ചര്‍ച്ചക്ക് ശേഷം കരുണാകരനും ഉമ്മന്‍ചാണ്ടിയും മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു.

പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും അവലംബിക്കുമെന്ന് കരുണാകരന്‍ പറഞ്ഞു. ഞായറാഴ്ച തന്നെ മന്ത്രിസഭാ വികസനം പൂര്‍ത്തിയാവുമെന്നും കോണ്‍ഗ്രസ് മന്ത്രിമാരില്‍ എല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നുമുള്ള സൂചനയാണ് ഉമ്മന്‍ചാണ്ടി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+