ബന്ദികളെ മോചിപ്പിയ്ക്കാന്‍ പണം നല്‍കിയെന്ന്
കുവൈറ്റ് സിറ്റി: മൂന്ന് ഇന്ത്യാക്കാരുള്‍പ്പടെ ഏഴ് ബന്ദികളെ മോചിപ്പിയ്ക്കാനായി തീവ്രവാദികള്‍ക്ക് പത്ത് ലക്ഷം ഡോളര്‍ നല്‍കിയെന്ന് കുവൈറ്റിലെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ കെ.ജി.എല്‍. വെളിപ്പെടുത്തി.
ഇറാക്കിലെ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് കമ്പനിയുടെ ചെയര്‍മാന്‍ സെയ്ദ് ദാഷ്ടി അറിയിച്ചു. 43 ദിവസത്തെ തടവിന് ശേഷമാണ് ഇവരെ മോചിപ്പിച്ചത്. ബ്ലാക്ക് ബാനേഴ്സ് ഡിവിഷന്‍ എന്ന ഇസ്ലാമിക്ക് രഹസ്യ സൈനിക വിഭാഗമാണ് ഇവരെ തട്ടിക്കൊണ്ട് പോയത്.
നല്‍കിയ പണംത്തെക്കുറിച്ച് വ്യത്യസ്തമായ വിവരങ്ങളാണ് കമ്പനി പുറത്ത് വിട്ടത്. ആദ്യം അഞ്ച് ലക്ഷം ഡോളര്‍ നല്‍കി എന്നായിരുന്നു കമ്പനി പറഞ്ഞത്. പിന്നീട് അത് പത്ത് ലക്ഷം ഡോളറാണെന്ന് തിരുത്തി.
ഇന്ത്യക്കാരെ മോചിപ്പിയ്ക്കാനായി ഇന്ത്യ പണം നല്‍കിയിട്ടില്ലെന്നാണ് വിദേശ കാര്യ വകുപ്പ് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications